വാർത്തകളും അറിയിപ്പുകളും
സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സര്‍വെ പ്രവര്‍ത്തനങ്ങള്‍ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ നിര്‍വ്വഹിക്കുന്നതിനും നൂതന ഡിജിറ്റല്‍ സര്‍വെ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍ (CORS) സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആകെ 28 സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ബഹു.റവന്യൂ-സര്‍വെ-ഭവന നിര്‍മ്മാണ വകുപ്പ്മന്ത്രി 06-05-22 ന് നിര്‍വ്വഹിച്ചു.
സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം 03/05/2022 ന് ബഹു. ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു
ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ഭാഗ്യചിഹ്നം (MASCOT), ലോഗോ, പ്രതിപാദന ഗാനം (THEME SONG) എന്നിവ തയ്യാറാക്കിയിട്ടുള്ളതും ഇതിന്റെ പ്രകാശനം 2022 ഏപ്രില്‍ 11 ന് എറണാകുളം ഠൗണ്‍ ഹാളില്‍ വച്ച് ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രി നിര്‍വ്വഹിച്ചു.
പാലക്കാട് ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ District Digitization Centre ന്റെ ഉദ്ഘാടനം 08-04-22 ന് ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി.
സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യയായ COR സ്റ്റേഷനുകള്‍ 28 എണ്ണം സ്ഥാപിച്ച് RTK റോവർ മെഷീന്റെ സഹായത്താൽ 70 മുതൽ 80 ശതമാനം വരെയുള്ള ഇടങ്ങളിലാണ് ഭൂമി ഡിജിറ്റലായി സര്‍വെ ചെയ്യുന്നത്.
ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും അതു വഴി പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്കും, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്കും പദ്ധതി വിശദമാക്കുന്നതിന് എല്ലാ ജില്ലകളിലും ബഹു റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ മന്ത്രിയുടെ അധ്യക്ഷതയില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു.
ഡിജിറ്റല്‍ സര്‍വെ ശില്‍പ്പശാല പരിപാടി ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രിയുടെ അധ്യക്ഷതയില്‍ ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.