ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും അതു വഴി പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്കും, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്കും പദ്ധതി വിശദമാക്കുന്നതിന് എല്ലാ ജില്ലകളിലും ബഹു റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ മന്ത്രിയുടെ അധ്യക്ഷതയില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു.

റീസര്‍വെ സമയത്ത് റിക്കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി ലഭ്യമാക്കുക, തങ്ങളുടെ ഭൂമിയുടെ അതിര്‍ത്തികളില്‍ സര്‍വെ അടയാളങ്ങള്‍ സ്ഥാപിച്ച് ആയത് വ്യക്തമായി കാണുന്നവിധം കാട് വെട്ടി തെളിക്കുകയും, സര്‍വെ കാലയളവില്‍ തന്നെ റിക്കാര്‍ഡുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പ് വരുത്തുക  തുടങ്ങിയ നടപടികള്‍ ഭൂവുടമസ്ഥരുടെ ഭാഗത്ത് നിന്നു ഉണ്ടാകേണ്ടതാണ്. ഇത് ജനങ്ങളെ ബോധവൽക്കരിച്ച് പൂര്‍ണ്ണജന പങ്കാളിത്തത്തോടെയാണ് ഡിജിറ്റൽ സർവ്വേ ആരംഭിക്കുന്നത്. ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും അതു വഴി പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്കും, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്കും പദ്ധതി വിശദമാക്കുന്നതിന് എല്ലാ ജില്ലകളിലും ബഹു റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ മന്ത്രിയുടെ അധ്യക്ഷതയില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു