ഡിജിറ്റല്‍ സര്‍വെ ശില്‍പ്പശാല പരിപാടി ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രിയുടെ അധ്യക്ഷതയില്‍ ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. എല്ലാ ജനങ്ങളുടെയും, രാഷ്ട്രീയ, സാംസ്ക്കാരിക സംഘടനകളുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ആയതിനാല്‍ പദ്ധതിക്ക് ജനപിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2021 നവംബര്‍ 2 ന് സംസ്ഥാനതല ഡിജിറ്റല്‍ സര്‍വെ ശില്‍പ്പശാല പരിപാടി ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രിയുടെ അധ്യക്ഷതയില്‍ ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രസ്തു പരിപാടിയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലേയും സാമാജികര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമാക്കി കൊടുക്കുകയുണ്ടായി.