സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സര്‍വെ പ്രവര്‍ത്തനങ്ങള്‍ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ നിര്‍വ്വഹിക്കുന്നതിനും നൂതന ഡിജിറ്റല്‍ സര്‍വെ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍ (CORS) സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആകെ 28 സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ബഹു.റവന്യൂ-സര്‍വെ-ഭവന നിര്‍മ്മാണ വകുപ്പ്മന്ത്രി   06-05-22 ന് നിര്‍വ്വഹിച്ചു.

സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സര്‍വെ പ്രവര്‍ത്തനങ്ങള്‍ ഒരു നെറ്റ് വര്‍ക്കിന് കീഴില്‍ നിര്‍വ്വഹിക്കുന്നതിനും നൂതന ഡിജിറ്റല്‍ സര്‍വെ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍ (CORS) സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആകെ 28 സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ബഹു.റവന്യൂ-സര്‍വെ-ഭവന നിര്‍മ്മാണ വകുപ്പ്മന്ത്രി   06-05-22 ന് നിര്‍വ്വഹിച്ചു. നാവിഗേഷന്‍ സാറ്റലൈറ്റില്‍ നിന്ന് ലഭിക്കുന്ന സിഗ്നലുകളെ അടിസ്ഥാനമാക്കിയാണ് CORS സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ജിപിഎസ് സിഗ്നലുകൾ നാവിഗേഷന്‍ സാറ്റലൈറ്റുകളില്‍ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കുമ്പോൾ വിവിധ കാരണങ്ങളാല്‍ അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ കണ്ടെത്തി ഇന്റര്‍നെറ്റിന്‍റെ സഹായത്താല്‍ ഫീല്‍ഡ് സര്‍വെയ്ക്ക് ഉപയോഗിക്കുന്ന RTK ഉപകരണങ്ങള്‍ക്ക് (നാവിഗേഷന്‍ സാറ്റലൈറ്റുകളില്‍ നിന്നും സിഗനലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം) തത്സമയം കറക്ഷനുകള്‍ നല്‍കുന്നതിന് സ്ഥാപിക്കുന്ന സ്ഥിര (fixed) സ്റ്റേഷനുകളാണ് കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷനുകള്‍ - CORS. ഇപ്രകാരം CORS ല്‍ നിന്ന് ലഭിക്കുന്ന കറക്ഷന്‍ കൂടി കണക്കാക്കി RTK ഉകരണങ്ങള്‍ ഓരോ പോയിന്‍റുകളുടെയും വളരെ കൃത്യമായ കോര്‍ഡിനേറ്റുകള്‍ നല്‍കുന്നതും, ഒരു ടാബ്‍ലറ്റ് കമ്പൂട്ടറിന്‍റെ സഹായത്താല്‍ ഫീല്‍ഡില്‍ വച്ച് തന്നെ അതിര്‍ത്തികള്‍ വരച്ച് യോജിപ്പിച്ച് സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് സാധിക്കുന്നതുമാണ്.